April 2, 2015

മണ്ണിലേക്ക് അലിഞ്ഞു ചേരുന്ന  നിമിഷം പോലും 

ഈ പ്രപഞ്ചത്തൊട്  വിട പറയുന്ന നിമിഷം പോലും 
 
ലോകത്തെ മനോഹര  കാഴ്ചകൾ, കാണാൻ കൊതിച്ചവ പലതും 
 
കാണാതെ അവസാനമായി കണ്ണടയ്ക്കുമ്പോൾ പോലും
 
ചുറ്റും ഒരു നിറ  മിഴികൾ പോലും കാണാൻ ആയില്ലെങ്കിൽ
 
ഒരു ഗദ്ഗദം പോലും കേള്ക്കാൻ ആയില്ലെങ്കിൽ 
 
ഈ ജന്മം പൂർണ്ണ പരാജയം …….

പ്രണയമേ നിന്നിലേക്ക്‌ ഇനിയും എത്ര ദൂരം.....



പ്രണയമേ നിന്നെ ഞാൻ അറിയുമ്പോഴേക്കും 

നീ എന്നിലേക്ക്‌ അടുക്കുമ്പോഴേക്കും 

നാം സ്വയം അലിഞ്ഞു ചെരുമ്പോഴേക്കും 

ജീവിതത്തിൻ സായന്തനം ആയിക്കഴിഞ്ഞിരിക്കുന്നു....

കാലം കാത്തു വെച്ചിരിക്കാം നമുക്കായൊരു ദിനം 

അന്ന് ഞാൻ നിന്റെ കൈകൾ കോർത്തു പിടിച്ചു നടക്കാം    

വിജനമാം വഴിയോര തണലിൽ നിന്റെ 

കണ്ണുകളിൽ നോക്കി ഇരിക്കാം  

മൌനം ഒരായുസ്സിൻ കഥകൾ  കൈമാറാം  

ഒടുവിൽ നാമൊരുമിച്ച്  കാത്തിരിക്കാം 

ഒരു വിളിപ്പാടകലെയുള്ള  മരണത്തിൻ വിളിക്കായി 

July 16, 2014

മരണമേ നിന്നിലേക്ക്‌....

ഓടുന്നു ഞാൻ എല്ലാവരിൽ നിന്നും 
അടുക്കാൻ ശ്രമിക്കുന്നു ഞാൻ മരണത്തോട് 
ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ 
വിട പറയാൻ ........

ഉരുളകളിൽ സ്നേഹവും വാത്സല്യവും 
നിറച്ച അമ്മയിൽ നിന്നും,,,

കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച
 അച്ഛനിൽ നിന്നും 

കാഴ്ചകൾ കാണാൻ കൂടെ കുട്ടുന്ന
സഹോദരങ്ങളിൽ നിന്നും 

കുഞ്ഞു കുസൃതികൾ പങ്കു വെച്ച
മിത്രങ്ങളിൽ നിന്നും 

ഒടുവിൽ ,
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച,
എന്റെ സ്വപ്നങ്ങൾക്ക് നിറവും
ചിറകുകളും നല്കിയ, 
എന്റെ ഇഷ്ടങ്ങൾക്കൊക്കെയും  കൂട്ടു നിന്ന 
പിണക്കങ്ങൾക്കൊടുവിൽ  കെട്ടിപ്പുണരുന്ന 
എന്റെ മാത്രം പ്രിയനിൽ നിന്നും ....

ഓടിയകലുന്നു ഞാൻ .....

അടുക്കുന്നു ഞാൻ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് 
ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ 
വിട പറയാൻ 

January 21, 2013

നിനക്കായി

                        
 


നീ അരികില്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ അറിയുന്നു                                
                                                                                   എന്നിലെ    എന്റെ  പ്രണയത്തെ ....

നീ എന്നില്‍ നിന്നും അകലുമ്പോള്‍ ഞാന്‍ അറിയുന്നു നിലയ്ക്കുന്ന                                                                                                                                                                                          എന്‍ ഹൃദയമിടിപ്പിനെ .....


ഇന്ന് എന്‍ ശ്വാസം നിന്നെത്തേടി അലയുന്നു ...

അകലെയാണെന്നു അറിയുമ്പോഴും അടുത്താകാന്‍                                                                                                                         

                                                               കൊതിക്കു ന്നു മനം...

നിന്നെക്കാണാന്‍ കഴിയില്ലെങ്കില്‍                  

                                         എന്തിനെനിക്കീ കണ്ണുകള്‍?????????

നിന്‍ സ്വരം കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍                   

                                          എന്തിനെനിക്കീ കാതുകള്‍ ??????????

നിന്നെയറിയാന്‍ കഴിയില്ലെങ്കില്‍                                                  

   എന്തിനീ ലോകത്ത് ഞാന്‍ ?????????

December 30, 2012

സമാന്തരമീ അനുരാഗ യാത്ര





ഇടവപ്പാതിയിലെ തോരാത്ത മഴയില്‍ കുതിര്‍ന്നു, അന്ന് നീ 

അടുക്കളയിലെ കോലായില്‍ വെച് ആരും കാണാതെ 

എനിക്കേകിയ ചും ബനത്തിന്‍  തണുപ്പ് 

പെയ്തിറ ങ്ങുന്നേന്‍  മനസ്സില്‍ ഇപ്പോഴും...

യാത്രയാകാന്‍ നേരം പരതി  എന്‍ കണ്ണുകള്‍

നിനക്കായി, ആള്‍ക്കു ട്ടത്തിനിടയില്‍ ................


അകലങ്ങളില്‍ നിന്നും അകലങ്ങളിലേ ക്ക്  ഉയരുവാന്‍ 

കൊതിക്കുമ്പോഴും , കാതോര്‍ത്തു ഞാന്‍ , നിന്റെ ഒരു വിളിക്കായി.


റെയില്‍ പാളങ്ങലെപ്പോ ല്‍  സമാന്തരമീ യാത്ര,

ഒന്ന് ചേരി ല്ലോരുനാളും എന്നറിയാമായിരുന്നിട്ടും...........

എന്തിനീ അനുരാഗം?



February 16, 2012

പ്രണയം.........


മനസ്സും മനസ്സും ഒന്ന് ചേരാന്കൊതിക്കുന്ന പ്രണയം.........

ലോകം കീഴ്മേല്മറിക്കാനുള്ള ആത്മവിശ്വാസം......

വിലോലമാം പ്രതീക്ഷകളും മോഹങ്ങളും കൊണ്ട്

നവജീവന്നാമ്പിടുന്ന പ്രണയം.........

കനവുകളെല്ലാം വ്യര്തമാം നിനവുകള്മാത്രമായി....

പരീക്ഷണങ്ങളില്നിന്നും പരീക്ഷ്ണങ്ങളിലെക്ക്.........

അകലങ്ങളില്നിന്നും അകലങ്ങളിലേക്ക് ....

യാത്രയാവാന്വെമ്പുന്ന പ്രണയം.......

ബന്ധങ്ങളെ ജയിക്കുന്ന പ്രണയം ഒടുവില്‍,

ബന്ധങ്ങളുടെ  പുറകെ അലയുന്ന പ്രണയം..

പ്രണയമേ നിനക്കും ഒരു ദിനം...