March 18, 2011

ആരാണ് നീ?





നിന്‍ സ്വരത്തിന് കാതോര്‍ക്കാനായി ഞാന്‍ ഉണരുന്നു,
                                                                               ഓരോ പുലരികളും.

നിന്‍ പദനിസ്വനത്തിനായി കാതോര്‍ത്ത് കടന്നുപോകുന്നു,
                                                                                      ഓരോ ദിനങ്ങളും.

മഴയായി നീ വരുന്നതും കാത്തു ഞാനീ ഭൂമിയില്‍ തനിച്ചു,

ഒടുവില്‍ ഒരു നാള്‍, നീ എന്നില്‍ പെയ്തിറങ്ങും
                                                                തണുത്ത മഴത്തുള്ളികളായി.

\
എന്‍ മനസ്സില്‍ പെയ്തിറങ്ങും സ്നേഹതീര്‍ത്തങ്ങളായി.

ഒരു നേര്‍ത്ത തെന്നലായി നീ വരുന്നതും കാത്തു,
                                        ഞാനീ വിജനമാം വഴിയോരത്തണലില്‍.

ഒടുവില്‍, ഒരു സന്ധ്യാ നേരത്ത്, നീ എന്നെ തഴുകിത്തലോടും
                                                                                ഒരു തണുത്ത കാറ്റായി.

എന്റെ ചിതലരിച്ച സ്വപ്നങ്ങള്‍ക്ക്, ചിറകുകളെകി,

എന്നെ പറക്കാന്‍ പഠിപ്പിച്ച നീ ആരാണ്?

എന്റെ ദുഖങ്ങള്‍ക്ക്‌ ആശ്വാസ വാക്കുകളിന്‍
                        സാന്ത്വനമായെത്തിയ  നീ ആരാണ്?

എന്റെ ജീവിത യാത്രയില്‍, നിഴലിനെപ്പോല്,


മൂകസാക്ഷിയായി എന്നുമെന്നും നീ എന്നോടൊത്ത് ...


ഒന്ന് മാത്രം മനസ്സില്‍ ബാക്കിയായി   അവശേഷിപ്പൂ..


ചോദിച്ചോട്ടെ ഞാന്‍.. എനിക്ക് നീ ആരാണ്?









March 8, 2011

തനിയേ..........

 


നിറമിഴികളില്‍ നിന്ന് ഉതിരുന്നത്, ഉപ്പു രസത്തിന്‍ ,  ‍പളുങ്ക്  മണികളോ?

കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ തന്‍ മേളത്തിനിടയ്ക്ക്-

അന്യമായി പോകുന്നെന്‍ നിഴല്‍ പോലുമെനിക്ക്!

അസഹാനീയമാകുന്നു ഈ ഏകാന്തത!

ശ്വാസം മുട്ടി ഞാനില്ലാതാവുന്നത്  പോലെ!

തനിച്ചായി  പ്പോകുന്നു ഞാന്‍ ജീവിത വഴിത്താരയില്‍,

എന്തിനു വേണ്ടിയോ........ആര്‍ക്കു വേണ്ടിയോ...........

ദിവസങ്ങളും, മാസങ്ങളും, തള്ളിനീക്കുന്നു ഞാന്‍.

ആശകളും പ്രത്യാശകളും ഇല്ലാത്തൊരീ ജീവിതം,

നിരാശകള്‍ മാത്രം നിറഞ്ഞത്‌, യാന്ത്രികമായിപ്പോകുന്നു-

                                                                          പലപ്പോഴും!
















March 4, 2011

"വ്യര്‍ത്ഥമീ ആശകള്‍"


 


ഇല കൊഴിഞ്ഞ മരങ്ങളെ പ്പോല്‍   ശൂന്യമിന്നെന്‍ മനസ്സ്,

പറയാന്‍  വാക്കുകളില്ല, എഴുതാന്‍ വരികളുമില്ല!

മഴയെ കാത്തിരിക്കും വേഴാമ്പല്‍  പോലെ,

ആ തണുത്ത  കാറ്റിന്‍ തലോടലിനായി കാത്തിരിപ്പൂ  ഞാന്‍!

ആശകള്‍  വ്യര്‍ത്ഥമാണെന്ന്   അറിയുകില്‍പ്പോലും,

ഒരു ജന്മത്തിന്‍ മുഴുവന്‍ സ്നേഹത്തിനായി.....

ഒരു നിമിഷത്തിന്‍ ആത്മ നിര്‍വൃതിക്കായി........

കാത്തിരിപ്പിന്‍ വിരസത പോലും, ആശകള്‍-

നെയ്യുന്ന സ്വപ്ന തുല്യമാക്കി മാറ്റി,

                            ഞാന്‍ കാത്തിരിപ്പ് തുടരുന്നു.


ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍, സുന്ദരമായി,

കൊതി തീരാതെ, ഇനിയും ജന്മങ്ങള്‍ക്കായി ആശിച്ച്,

ഒരുപാട് നിറ മിഴികള്‍ക്ക്, സാക്ഷ്യം വഹിച്ച്,

ഒടുവില്‍ ഈ സുന്ദരമായ ലോകത്തോട്  വിട പറയാനായി...


വെറുതെയെങ്കിലും കൊതിച്ചിട്ടുണ്ട് ഞാന്‍,

ചിറകുകള്‍ മുളച്ചു ഈ വിശാലമായ ലോകത്ത്,

സ്വതന്ത്രമായി പറക്കാന്‍, കെട്ടുപാടുകള്‍ ഒന്നും തന്നെയില്ലാതെ!


ഇതെല്ലാം സ്വപ്നം മാത്രമായി, എന്റെ ജീവിതം-

"വിധി" എന്നല്ല, "തോന്ന്യാസം" എന്ന തിരിച്ചറിവോടെ,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചനമില്ലാതെ,

തുടരട്ടെ ഞാനീ വിരസമാര്‍ന്ന ജീവിതം!