April 2, 2015

തടവുകാരന്റെ പുതുവൽസര ആഘോഷം!




ലോകമെമ്പാടും പുതുവർഷ പുലരിയിൽ
നക്ഷത്ര ത്തിളക്കങ്ങൾ ആകാശത്തോളം
കാണാനൊട്ടു തനിക്കു കാഴ്ചയും പോരാ!!!


നേരം ഇരുട്ടി വെളുത്തപ്പോൾ പുതിയൊരു പ്രഭാതം
ദിവസവും തിയതിയും തന്റെ ഒർമ്മകളിൽ പോലുമില്ല!!!

എന്നത്തെയും പോൽ ചുമരുകൾക്കു അതെ ചായം!
ചുറ്റും അതേ കൂറ്റൻ മതിലുകൾ!!!

മഴയുടെ നിറം


 
മഴയ്ക്കുമുണ്ടൊരു നിറം, മാരിവില്ലിൻ നിറം!
മങ്ങിയ പകലിൽ മഴയുടെ നിറം, ചാരം
മലങ്കാടുകൾക്കിടയിൽ, നിറം പച്ച
ചിലനേരം ഇളം നീല നിറം മഴയ്ക്കു
സന്ധ്യയിൽ ആവട്ടെ നിറം ഇരുണ്ടതും
മഴയ്ക്കുമുണ്ടൊരു നിറം, മാരിവില്ലിൻ നിറം!

അഞ്ചലിയുടെ സ്വപ്നങ്ങൾ


 
നിദ്രതൻ നീരാഴി നീന്തിമടുത്തിട്ടും
സ്വപ്നങ്ങൾ എത്തിയില്ലൊരു നാളും അവളെത്തേടി......
 
 
കണ്ണുകളിൽ ആയിരുന്നോ അവളുടെ സ്വപ്നങ്ങൾ?
ഹ്രുദയത്തിൽ ആയിരുന്നോ അവളുടെ സ്വപ്നങ്ങൾ?
 
കണ്ണുകളിൽ ആയിരുന്നെങ്കിൽ കണ്ണു നീരിൽ ലയിച്ചതാവാം!
ഹ്രുദയത്തിൽ ആയിരുന്നെങ്കിൽ ഹ്രുദയം കവർന്നവൻ
                                                                   സ്വന്തമാക്കിയതാവാം!
 
നിദ്രതൻ നീരാഴി നീന്തിമടുത്തിട്ടും
സ്വപ്നങ്ങൾ എത്തിയില്ലൊരു നാളും അവളെത്തേടി......
 
*പെരുമ്പടവത്തിന്റെ "ഉമയുടെ സ്വപ്‌നങ്ങൾ" (ഈ വരികൾ കുറിക്കാൻ എന്നെ പ്രേരിപ്പിച്ച കഥ )എന്ന കഥയോട് കടപ്പാട് 
പ്രണയത്തിൻ  തിരി തെളിയിച്ചു നീ എൻ  മനസ്സിൽ... 
 
ചിറകുകൾ നല്കി സ്വപ്നം കാണാൻ പഠിപ്പിച്ചു ...
 
നിന്റെ കണ്ണുകളിൽ നോക്കിയിരുന്നു,  
 
കവിത എഴുതാൻ ആവശ്യപ്പെട്ടു... 
 
നീ തെളിയിച്ച തിരി,  പ്രണയത്തിൻ -
 
കനലായി മാറി എൻ  മനസ്സില്. 
 
ആശകളും പ്രതീക്ഷകളും ഇല്ലാത്ത എന്റെ, 
 
നിദ്രകളിൽ സ്വപ്നങ്ങളുണർന്നു. 
 
കവിതയെന്ന രൂപത്തിൽ  നിന് കണ്ണുകളിൽ നിന്നും, 
 
രചിച്ചു ഞാൻ ഒരു പ്രണയ കാവ്യം തന്നെ .
 
എല്ലാറ്റിനും ഒടുക്കം നീ എന്നോട് പറഞ്ഞത് ----
 

എല്ലാം മനസ്സിൻ  മണിച്ചെപ്പിൽ കുഴിച്ചു മുടാൻ !!!

റോസാപ്പൂക്കൾ കൊണ്ടൊരു പ്രണയ സമ്മാനം


 
അന്ന്, നീ എനിക്കായി കുറിച്ചത്....
 
റോസപ്പൂവിൻ  മ്രിദുലതയിൽ നിന്റെ   ചുംബനം 
 
റോസാ പ്പൂവിൻ ഗന്ധം നിൻ   പ്രണയത്തിനു 
 
എന്നിലെ മുഴുവൻ പ്രണയവും നിനക്കായി മാത്രം 
 
ഈ ജന്മം മുഴുവൻ നിന്നെ മാത്രം പ്രണയിച്ച് 
 
ഉപാധികളില്ലാതെ പരിഭവങ്ങളില്ലാതെ  പരാതികളില്ലാതെ 
 
ഓരോ ചുംബനവും പുതുമഴയായി തമ്മിൽ പെയ്തിറങ്ങി 
 
ഓരോ പൊന് പുലരിയും ഓരോ പുതു വസന്തങ്ങളായി 
 
പ്രണയത്തിന്റെ ഓരോ തലങ്ങളും അനുഭവിച്ചറിഞ്ഞ് 
 
ജന്മം മുഴുവൻ പ്രണയിച്ചു കൊണ്ട് ..........
 
 ഇന്ന്, 
 
വിശപ്പിൽ പ്രണയം മരിക്കുന്നു  എന്ന് നിന്റെ വാദം,
 
വിശപ്പിലും പ്രണയം മഴവിൽ  നിറങ്ങളെ പ്പോൽ  
 
മനോഹാരിതയിൽ  ജീവിക്കുന്നു എന്നത് എന്റെയും...
 
ചോരയുടെ നിഴൽപ്പാടുകൾ ഞാൻ നടന്ന വഴിയേ ...
 
ചതിയുടെ ഗന്ധം നീ നടന്നകന്ന വഴിയെ... 
cleardot.gif
അടരുവാൻ വയ്യ എനിക്ക് നിന് ഓർമ്മകളിൽ നിന്നും 


പിരിയുവാൻ വയ്യ എനിക്ക് നിന് ഹൃദയത്തിൽ  നിന്നും 

ഈ മൌനം വിരഹത്തിൻ  ആഴം കൂട്ടുന്നു 

ഈ വിരഹം എൻ മനസ്സിന് താളം തെറ്റിക്കുന്നു 

പ്രണയമേ…എന്നിലെ വിരഹ നൊമ്പരം കാണുക  നീ 

എൻ മനസ്സിലെ ശൂന്യത അറിയുക നീ 

തിരിച്ചു വന്നു കൊൾക  നീ എൻ  പ്രാണനിൽ പങ്കു ചേരുവാൻ 

എൻ ശ്വാസത്തിൽ അലിഞ്ഞു ചേരുവാൻ 
മണ്ണിലേക്ക് അലിഞ്ഞു ചേരുന്ന  നിമിഷം പോലും 

ഈ പ്രപഞ്ചത്തൊട്  വിട പറയുന്ന നിമിഷം പോലും 
 
ലോകത്തെ മനോഹര  കാഴ്ചകൾ, കാണാൻ കൊതിച്ചവ പലതും 
 
കാണാതെ അവസാനമായി കണ്ണടയ്ക്കുമ്പോൾ പോലും
 
ചുറ്റും ഒരു നിറ  മിഴികൾ പോലും കാണാൻ ആയില്ലെങ്കിൽ
 
ഒരു ഗദ്ഗദം പോലും കേള്ക്കാൻ ആയില്ലെങ്കിൽ 
 
ഈ ജന്മം പൂർണ്ണ പരാജയം …….