February 19, 2011

August 1, ഒരു സൌഹൃദ ദിനം





വര്‍ഷങ്ങള്‍ക്കു ശേഷം, ബാല്യം,വീണ്ടും,

തിരിച്ചു  വന്നത് പോലെ ................,

നഷ്ട്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദിവസങ്ങള്‍

വീണ്ടും തിരിച്ചു കിട്ടിയത് പോലെ...............,

ആഘോഷത്തിന്റെ  ദിവസമായിരുന്നു അന്ന്,

ജോലിത്തിരക്കുകളും, ഉത്തരവാദിത്വങ്ങളും മറന്നു ,

വീണ്ടും ആ കുഞ്ഞു കുസൃതി കുട്ടിയായത് പോലെ........,

സൗഹൃദം ഒരുമിക്കുമ്പോള്‍ ബാല്യം ജനിക്കുന്നു.......,

സ്വപ്നങ്ങളും പ്രതീക്ഷകളും ജനിക്കുന്നു!

നന്ദി പറയുന്നു ഞാന്‍ എന്റെ സുഹൃത്തുക്കളോട്,

ഈ വില മതിക്കാനാവാത്ത സൌഹൃദത്തിന്!

February 15, 2011

പ്രണയം വെറും സങ്കല്പമോ?

Waiting Girl 1

മനസ്സിന്‍ മണിചെപ്പിന്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാനായി
കടന്നുപോയി ഒരു പ്രണയദിനം കൂടി!
അന്ന്, കലാലയ അങ്കണത്തിന്‍ ആല്-
മരത്തണലില്‍ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളുമായി-
കൌതുകത്തിന്‍    നിറപുഞ്ചിരിയോടെ സ്വയം വാചാല-
-യാവുന്ന  ആ പ്രണയിനിയെ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു.
കാലങ്ങളും മനുഷ്യരും കടന്നുപോയി ഒരുപാട്,
ഇതിനിടെ കുറെ പ്രണയ ദിനങ്ങളും.............എന്നിട്ടും ,,,,,,,,,,
എന്നിലെ പ്രണയം മാത്രം ഇന്നും മൂകമായിത്തന്നെ,
പ്രണയം വെറും സാങ്കല്പ്പികമോ?
എന്നിലെ എന്റെ പ്രണയത്തെ -
എന്റെ കുഞ്ഞു മനസ്സിന്‍ സങ്കല്‍പ്പങ്ങളെ -
എന്റെ സ്വാര്‍ത്ഥ ചിന്തകളെ -
                                              തിരിച്ചറിയുന്ന-
എന്റെ മാത്രം പ്രാണനാഥനു  വേണ്ടി
ഈ കാത്തിരിപ്പ് തുടരുന്നു ഞാന്‍........
ഇനിയുമെത്ര പ്രണയദിനം കൂടി.........
അറിയില്ലയെനിക്ക്,,,,,,,,,,അതോ...................
ഈ കാത്തിരിപ്പും വെറും സാങ്കല്പ്പികമോ?

February 10, 2011

നിശബ്ദമാം നിദ്ര!


 

ജീവിത യാത്ര തുടങ്ങിയത് , ഞാന്‍ തനിയേ
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി!
തനിച്ചായിപ്പോയി  ഞാനും, എന്റെ സ്വപ്നങ്ങളും 
പാതി വഴിയെ,  ബാല്യത്തിലേ...
വിരക്തിയായിരുന്നു ജീവിതത്തോട്, മനുഷ്യരോട്,
പ്രണയമായി ഇരുട്ടിനോട്.
ഇനി ഞാന്‍ കാത്തിരിപ്പൂ , നിശബ്ദമാം നിദ്രയെ,
ഒരിക്കലും  ഉണരാത്ത , പരിഭവങ്ങളും പരാതികളും -
ഒഴിഞ്ഞ  ലോകത്തേക്ക്.
യാത്രയാവുന്നു ഞാന്‍ എന്‍ മരണത്തിലേക്ക്!


 


February 8, 2011

പ്രണയം എത്ര മധുരം!


അടുക്കുന്തോറും അകലുന്ന ...
കാത്തിരിപ്പിന്‍ യുഗങ്ങളെ നിമിഷങ്ങളാക്കി  മാറ്റുന്ന
വഴിയോര തണലില്‍ സ്വയം വാചാലയാവുന്ന
                                          പ്രണയം എത്ര മധുരം!

ബന്ധങ്ങളെ വലിച്ചെറിഞ്ഞു സൌഹൃദത്തിന്‍
സുരക്ഷിത വലയത്തെ മുറുകെ പിടിച്ചു
ആദര്‍ശങ്ങള്‍ക്കും പ്രണയത്തിനും "ജയ്" വിളിച്ചു
തമ്മിലൊന്നു ചേരുമ്പോള്‍ .......... പ്രണയം എത്ര മധുരം!

എല്ലാറ്റിനും ഒടുവില്‍, ജീവിത യാഥാര്‍ത്യങ്ങളെ
                                                            തൊട്ടറിയുമ്പോള്‍,
സ്വാര്‍ത്ഥ ചിന്തകളെ തിരിച്ചറിയുമ്പോള്‍
തമ്മില്‍ പഴി ചാരാന്‍  പോലും
വാക്കുകളെയും വിഷയങ്ങളെയും തേടി അലയുമ്പോള്‍
സ്വയം ശപിച്ചു പോകുന്ന നിമിഷങ്ങളായി മാറുമ്പോഴും
                                                                   പ്രണയം മധുരമോ?




February 5, 2011

മകളേ നിനക്കൂ  വേണ്ടി ......... 
എന്റെ ഏകാന്ത ലോകത്തേക്ക്
കൈ പിടിച്ചു കയറിയവല്‍
കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമായി
ഈ അമ്മ കാത്തിരുന്ന നാളുകള്‍
അസഹനീയ നോവിലും ആരോരും കൂട്ടില്ലാതെ
നിന്‍ കുഞ്ഞു മുഖമായിരുന്നു എന്‍  പ്രതീക്ഷ
                                                            ജീവിതത്തിലേക്ക്
നിന്റെ കുഞ്ഞു കുസൃതികളും പിണക്കങ്ങളും
മാത്രം നിറഞ്ഞത് ഇന്നെന്‍ ജീവിതം!
ഇത്രയും ഏകാന്ത ലോകത്തേക്ക് വലിച്ചെറിയാന്‍
അമ്മ ചെയ്ത പാപം എന്തെന്നറിയുന്നില്ല!
ഇനിയീ ഏകാന്ത വാസവും,
                                                  മകളേ നിനക്കൂ  വേണ്ടി .........