April 11, 2011

നിനക്കായി ഞാന്‍ മാറ്റി വെച്ചത്........

നിന്‍ ഓര്‍മ്മകളില്ലാതെ ഒരു നിമിഷം പോലും
                                                                    കടന്നുപോകുന്നില്ല എന്നിലൂടെ,

നിന്‍ ഗന്ധം ഉണര്‍ത്താതെ ഒരു നിശ്വാസം പോലും
                                                                          എടുക്കുന്നില്ല ഞാന്‍,


നിന്‍ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്നല്ലാതെ,ഒരടി 
                                                           പോലും വക്കാനാവുന്നില്ല  മുന്നോട്ട്.

നിന്നിലേക്ക്‌ അലിഞ്ഞു ചേരാന്‍ യുഗങ്ങളെപ്പോലും
                                               നിമിഷങ്ങളാക്കി കാത്തിരിക്കുന്നു ഞാന്‍.

ഓടി മറഞ്ഞിടുന്ന  കാലമോ, ആത്മാര്‍ഥത തീരെയില്ലാത്ത  
                                              ബന്ധങ്ങളോ, നമ്മുടെ വിലങ്ങു തടികള്‍?

ഒരായിരം ജന്മങ്ങള്‍ ഒത്തു ജീവിക്കണം നമുക്ക്, 


ഇണ  പിരിയാതെ  ഒരുമിച്ചു, അലിഞ്ഞു ചേരണം നമുക്കീ  മണ്ണില്‍.


എടുത്തുകൊള്‍ക നീ, നിനക്കായി ഞാന്‍ മാറ്റി വെച്ചത്........


എന്നിലെ സ്വപ്നങ്ങളെ...............എന്നിലെ പ്രത്യാശകളെ...............
                                                       

എന്നിലെ ഈ ജീവനെ..............................

March 18, 2011

ആരാണ് നീ?





നിന്‍ സ്വരത്തിന് കാതോര്‍ക്കാനായി ഞാന്‍ ഉണരുന്നു,
                                                                               ഓരോ പുലരികളും.

നിന്‍ പദനിസ്വനത്തിനായി കാതോര്‍ത്ത് കടന്നുപോകുന്നു,
                                                                                      ഓരോ ദിനങ്ങളും.

മഴയായി നീ വരുന്നതും കാത്തു ഞാനീ ഭൂമിയില്‍ തനിച്ചു,

ഒടുവില്‍ ഒരു നാള്‍, നീ എന്നില്‍ പെയ്തിറങ്ങും
                                                                തണുത്ത മഴത്തുള്ളികളായി.

\
എന്‍ മനസ്സില്‍ പെയ്തിറങ്ങും സ്നേഹതീര്‍ത്തങ്ങളായി.

ഒരു നേര്‍ത്ത തെന്നലായി നീ വരുന്നതും കാത്തു,
                                        ഞാനീ വിജനമാം വഴിയോരത്തണലില്‍.

ഒടുവില്‍, ഒരു സന്ധ്യാ നേരത്ത്, നീ എന്നെ തഴുകിത്തലോടും
                                                                                ഒരു തണുത്ത കാറ്റായി.

എന്റെ ചിതലരിച്ച സ്വപ്നങ്ങള്‍ക്ക്, ചിറകുകളെകി,

എന്നെ പറക്കാന്‍ പഠിപ്പിച്ച നീ ആരാണ്?

എന്റെ ദുഖങ്ങള്‍ക്ക്‌ ആശ്വാസ വാക്കുകളിന്‍
                        സാന്ത്വനമായെത്തിയ  നീ ആരാണ്?

എന്റെ ജീവിത യാത്രയില്‍, നിഴലിനെപ്പോല്,


മൂകസാക്ഷിയായി എന്നുമെന്നും നീ എന്നോടൊത്ത് ...


ഒന്ന് മാത്രം മനസ്സില്‍ ബാക്കിയായി   അവശേഷിപ്പൂ..


ചോദിച്ചോട്ടെ ഞാന്‍.. എനിക്ക് നീ ആരാണ്?









March 8, 2011

തനിയേ..........

 


നിറമിഴികളില്‍ നിന്ന് ഉതിരുന്നത്, ഉപ്പു രസത്തിന്‍ ,  ‍പളുങ്ക്  മണികളോ?

കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ തന്‍ മേളത്തിനിടയ്ക്ക്-

അന്യമായി പോകുന്നെന്‍ നിഴല്‍ പോലുമെനിക്ക്!

അസഹാനീയമാകുന്നു ഈ ഏകാന്തത!

ശ്വാസം മുട്ടി ഞാനില്ലാതാവുന്നത്  പോലെ!

തനിച്ചായി  പ്പോകുന്നു ഞാന്‍ ജീവിത വഴിത്താരയില്‍,

എന്തിനു വേണ്ടിയോ........ആര്‍ക്കു വേണ്ടിയോ...........

ദിവസങ്ങളും, മാസങ്ങളും, തള്ളിനീക്കുന്നു ഞാന്‍.

ആശകളും പ്രത്യാശകളും ഇല്ലാത്തൊരീ ജീവിതം,

നിരാശകള്‍ മാത്രം നിറഞ്ഞത്‌, യാന്ത്രികമായിപ്പോകുന്നു-

                                                                          പലപ്പോഴും!
















March 4, 2011

"വ്യര്‍ത്ഥമീ ആശകള്‍"


 


ഇല കൊഴിഞ്ഞ മരങ്ങളെ പ്പോല്‍   ശൂന്യമിന്നെന്‍ മനസ്സ്,

പറയാന്‍  വാക്കുകളില്ല, എഴുതാന്‍ വരികളുമില്ല!

മഴയെ കാത്തിരിക്കും വേഴാമ്പല്‍  പോലെ,

ആ തണുത്ത  കാറ്റിന്‍ തലോടലിനായി കാത്തിരിപ്പൂ  ഞാന്‍!

ആശകള്‍  വ്യര്‍ത്ഥമാണെന്ന്   അറിയുകില്‍പ്പോലും,

ഒരു ജന്മത്തിന്‍ മുഴുവന്‍ സ്നേഹത്തിനായി.....

ഒരു നിമിഷത്തിന്‍ ആത്മ നിര്‍വൃതിക്കായി........

കാത്തിരിപ്പിന്‍ വിരസത പോലും, ആശകള്‍-

നെയ്യുന്ന സ്വപ്ന തുല്യമാക്കി മാറ്റി,

                            ഞാന്‍ കാത്തിരിപ്പ് തുടരുന്നു.


ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍, സുന്ദരമായി,

കൊതി തീരാതെ, ഇനിയും ജന്മങ്ങള്‍ക്കായി ആശിച്ച്,

ഒരുപാട് നിറ മിഴികള്‍ക്ക്, സാക്ഷ്യം വഹിച്ച്,

ഒടുവില്‍ ഈ സുന്ദരമായ ലോകത്തോട്  വിട പറയാനായി...


വെറുതെയെങ്കിലും കൊതിച്ചിട്ടുണ്ട് ഞാന്‍,

ചിറകുകള്‍ മുളച്ചു ഈ വിശാലമായ ലോകത്ത്,

സ്വതന്ത്രമായി പറക്കാന്‍, കെട്ടുപാടുകള്‍ ഒന്നും തന്നെയില്ലാതെ!


ഇതെല്ലാം സ്വപ്നം മാത്രമായി, എന്റെ ജീവിതം-

"വിധി" എന്നല്ല, "തോന്ന്യാസം" എന്ന തിരിച്ചറിവോടെ,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചനമില്ലാതെ,

തുടരട്ടെ ഞാനീ വിരസമാര്‍ന്ന ജീവിതം!



















February 19, 2011

August 1, ഒരു സൌഹൃദ ദിനം





വര്‍ഷങ്ങള്‍ക്കു ശേഷം, ബാല്യം,വീണ്ടും,

തിരിച്ചു  വന്നത് പോലെ ................,

നഷ്ട്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദിവസങ്ങള്‍

വീണ്ടും തിരിച്ചു കിട്ടിയത് പോലെ...............,

ആഘോഷത്തിന്റെ  ദിവസമായിരുന്നു അന്ന്,

ജോലിത്തിരക്കുകളും, ഉത്തരവാദിത്വങ്ങളും മറന്നു ,

വീണ്ടും ആ കുഞ്ഞു കുസൃതി കുട്ടിയായത് പോലെ........,

സൗഹൃദം ഒരുമിക്കുമ്പോള്‍ ബാല്യം ജനിക്കുന്നു.......,

സ്വപ്നങ്ങളും പ്രതീക്ഷകളും ജനിക്കുന്നു!

നന്ദി പറയുന്നു ഞാന്‍ എന്റെ സുഹൃത്തുക്കളോട്,

ഈ വില മതിക്കാനാവാത്ത സൌഹൃദത്തിന്!

February 15, 2011

പ്രണയം വെറും സങ്കല്പമോ?

Waiting Girl 1

മനസ്സിന്‍ മണിചെപ്പിന്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാനായി
കടന്നുപോയി ഒരു പ്രണയദിനം കൂടി!
അന്ന്, കലാലയ അങ്കണത്തിന്‍ ആല്-
മരത്തണലില്‍ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളുമായി-
കൌതുകത്തിന്‍    നിറപുഞ്ചിരിയോടെ സ്വയം വാചാല-
-യാവുന്ന  ആ പ്രണയിനിയെ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു.
കാലങ്ങളും മനുഷ്യരും കടന്നുപോയി ഒരുപാട്,
ഇതിനിടെ കുറെ പ്രണയ ദിനങ്ങളും.............എന്നിട്ടും ,,,,,,,,,,
എന്നിലെ പ്രണയം മാത്രം ഇന്നും മൂകമായിത്തന്നെ,
പ്രണയം വെറും സാങ്കല്പ്പികമോ?
എന്നിലെ എന്റെ പ്രണയത്തെ -
എന്റെ കുഞ്ഞു മനസ്സിന്‍ സങ്കല്‍പ്പങ്ങളെ -
എന്റെ സ്വാര്‍ത്ഥ ചിന്തകളെ -
                                              തിരിച്ചറിയുന്ന-
എന്റെ മാത്രം പ്രാണനാഥനു  വേണ്ടി
ഈ കാത്തിരിപ്പ് തുടരുന്നു ഞാന്‍........
ഇനിയുമെത്ര പ്രണയദിനം കൂടി.........
അറിയില്ലയെനിക്ക്,,,,,,,,,,അതോ...................
ഈ കാത്തിരിപ്പും വെറും സാങ്കല്പ്പികമോ?

February 10, 2011

നിശബ്ദമാം നിദ്ര!


 

ജീവിത യാത്ര തുടങ്ങിയത് , ഞാന്‍ തനിയേ
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി!
തനിച്ചായിപ്പോയി  ഞാനും, എന്റെ സ്വപ്നങ്ങളും 
പാതി വഴിയെ,  ബാല്യത്തിലേ...
വിരക്തിയായിരുന്നു ജീവിതത്തോട്, മനുഷ്യരോട്,
പ്രണയമായി ഇരുട്ടിനോട്.
ഇനി ഞാന്‍ കാത്തിരിപ്പൂ , നിശബ്ദമാം നിദ്രയെ,
ഒരിക്കലും  ഉണരാത്ത , പരിഭവങ്ങളും പരാതികളും -
ഒഴിഞ്ഞ  ലോകത്തേക്ക്.
യാത്രയാവുന്നു ഞാന്‍ എന്‍ മരണത്തിലേക്ക്!


 


February 8, 2011

പ്രണയം എത്ര മധുരം!


അടുക്കുന്തോറും അകലുന്ന ...
കാത്തിരിപ്പിന്‍ യുഗങ്ങളെ നിമിഷങ്ങളാക്കി  മാറ്റുന്ന
വഴിയോര തണലില്‍ സ്വയം വാചാലയാവുന്ന
                                          പ്രണയം എത്ര മധുരം!

ബന്ധങ്ങളെ വലിച്ചെറിഞ്ഞു സൌഹൃദത്തിന്‍
സുരക്ഷിത വലയത്തെ മുറുകെ പിടിച്ചു
ആദര്‍ശങ്ങള്‍ക്കും പ്രണയത്തിനും "ജയ്" വിളിച്ചു
തമ്മിലൊന്നു ചേരുമ്പോള്‍ .......... പ്രണയം എത്ര മധുരം!

എല്ലാറ്റിനും ഒടുവില്‍, ജീവിത യാഥാര്‍ത്യങ്ങളെ
                                                            തൊട്ടറിയുമ്പോള്‍,
സ്വാര്‍ത്ഥ ചിന്തകളെ തിരിച്ചറിയുമ്പോള്‍
തമ്മില്‍ പഴി ചാരാന്‍  പോലും
വാക്കുകളെയും വിഷയങ്ങളെയും തേടി അലയുമ്പോള്‍
സ്വയം ശപിച്ചു പോകുന്ന നിമിഷങ്ങളായി മാറുമ്പോഴും
                                                                   പ്രണയം മധുരമോ?




February 5, 2011

മകളേ നിനക്കൂ  വേണ്ടി ......... 
എന്റെ ഏകാന്ത ലോകത്തേക്ക്
കൈ പിടിച്ചു കയറിയവല്‍
കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമായി
ഈ അമ്മ കാത്തിരുന്ന നാളുകള്‍
അസഹനീയ നോവിലും ആരോരും കൂട്ടില്ലാതെ
നിന്‍ കുഞ്ഞു മുഖമായിരുന്നു എന്‍  പ്രതീക്ഷ
                                                            ജീവിതത്തിലേക്ക്
നിന്റെ കുഞ്ഞു കുസൃതികളും പിണക്കങ്ങളും
മാത്രം നിറഞ്ഞത് ഇന്നെന്‍ ജീവിതം!
ഇത്രയും ഏകാന്ത ലോകത്തേക്ക് വലിച്ചെറിയാന്‍
അമ്മ ചെയ്ത പാപം എന്തെന്നറിയുന്നില്ല!
ഇനിയീ ഏകാന്ത വാസവും,
                                                  മകളേ നിനക്കൂ  വേണ്ടി ......... 












January 20, 2011

നിനക്കായ്‌!

എന്നിലെ എന്നെ അറിയുന്ന നിനക്കായ്‌
ഏകാന്തത  മാത്രം കൂട്ടായിരുന്ന എനിക്ക്
                                             കൂട്ടായി നീയും....
ആശിക്കുന്നു ഞാന്‍ നിന്നിലെ സാന്ത്വന വാക്കുകള്‍,
കൊതിക്കുന്നു ഞാന്‍ ആ സാമീപ്യത്തിനായ്!
പ്രതീക്ഷിക്കാത്ത പ്രതീക്ഷകല്‍ക്കൊടുവില്‍
നിരാശയിലെക്കാന്  ഞാന്‍ എന്നുമറിയാം
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം!




January 19, 2011

നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മക്കായ്‌.....

ആസ്വദിക്കാന്‍ മറന്നു പോയ ബാല്യം.....
എന്നില്‍ നിന്നുമകന്നു പോയ കൌമാരം...
വിരക്തി തോന്നിത്തുടങ്ങിയ യൌവ്വനം..
ഒടുവില്‍,പ്രാരാബ്ദങ്ങളും, നിരാശകളും നിറഞ്ഞ ദാമ്പത്യം
പ്രതീക്ഷകളും പ്രത്യാശകലുമില്ലാതെ,
നിരാശകള്‍ മാത്രം നിറഞ്ഞൊരീ ജീവിതം!
ആത്മാര്‍ഥത  ഇല്ലാത്ത ബന്ധങ്ങള്‍ ബന്ദനങ്ങള്‍ ആകുമ്പോള്‍
ഈ ജന്മം എന്നുമെനീക്കു നഷ്ട സ്വപ്നം മാത്രം........