March 4, 2011

"വ്യര്‍ത്ഥമീ ആശകള്‍"


 


ഇല കൊഴിഞ്ഞ മരങ്ങളെ പ്പോല്‍   ശൂന്യമിന്നെന്‍ മനസ്സ്,

പറയാന്‍  വാക്കുകളില്ല, എഴുതാന്‍ വരികളുമില്ല!

മഴയെ കാത്തിരിക്കും വേഴാമ്പല്‍  പോലെ,

ആ തണുത്ത  കാറ്റിന്‍ തലോടലിനായി കാത്തിരിപ്പൂ  ഞാന്‍!

ആശകള്‍  വ്യര്‍ത്ഥമാണെന്ന്   അറിയുകില്‍പ്പോലും,

ഒരു ജന്മത്തിന്‍ മുഴുവന്‍ സ്നേഹത്തിനായി.....

ഒരു നിമിഷത്തിന്‍ ആത്മ നിര്‍വൃതിക്കായി........

കാത്തിരിപ്പിന്‍ വിരസത പോലും, ആശകള്‍-

നെയ്യുന്ന സ്വപ്ന തുല്യമാക്കി മാറ്റി,

                            ഞാന്‍ കാത്തിരിപ്പ് തുടരുന്നു.


ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍, സുന്ദരമായി,

കൊതി തീരാതെ, ഇനിയും ജന്മങ്ങള്‍ക്കായി ആശിച്ച്,

ഒരുപാട് നിറ മിഴികള്‍ക്ക്, സാക്ഷ്യം വഹിച്ച്,

ഒടുവില്‍ ഈ സുന്ദരമായ ലോകത്തോട്  വിട പറയാനായി...


വെറുതെയെങ്കിലും കൊതിച്ചിട്ടുണ്ട് ഞാന്‍,

ചിറകുകള്‍ മുളച്ചു ഈ വിശാലമായ ലോകത്ത്,

സ്വതന്ത്രമായി പറക്കാന്‍, കെട്ടുപാടുകള്‍ ഒന്നും തന്നെയില്ലാതെ!


ഇതെല്ലാം സ്വപ്നം മാത്രമായി, എന്റെ ജീവിതം-

"വിധി" എന്നല്ല, "തോന്ന്യാസം" എന്ന തിരിച്ചറിവോടെ,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചനമില്ലാതെ,

തുടരട്ടെ ഞാനീ വിരസമാര്‍ന്ന ജീവിതം!



















2 comments:

  1. പറന്നുപോയാലും വിധിയെന്ന വേടന്‍ കൂടെയുണ്ടാകുമല്ലോ..
    അതുകൊണ്ട് എന്തെങ്കിലുമോക്കെയെഴുതി
    സരസമാക്കൂ ജീവിതം.

    ReplyDelete

  2. നിരാശയുടെ കരിവാവുകള്‍ പടര്‍ന്നു കയറുമ്പോഴും
    അനന്ത വിഹായസില്‍ പറക്കുവാന്‍ മോഹിക്കുന്നത് സ്വപ്നമാണ്.
    വിരസതയില്‍ ഒരു "രസ" ഉണ്ടെന്നറിയുന്ന വേളകളിലെ
    കിനാക്കളുടെ ശക്തിയില്‍ ഓജസുറ്റ രചനകള്‍ പിറക്കട്ടെ.

    ആശംസകള്‍

    ReplyDelete