April 2, 2015

പ്രണയത്തിൻ  തിരി തെളിയിച്ചു നീ എൻ  മനസ്സിൽ... 
 
ചിറകുകൾ നല്കി സ്വപ്നം കാണാൻ പഠിപ്പിച്ചു ...
 
നിന്റെ കണ്ണുകളിൽ നോക്കിയിരുന്നു,  
 
കവിത എഴുതാൻ ആവശ്യപ്പെട്ടു... 
 
നീ തെളിയിച്ച തിരി,  പ്രണയത്തിൻ -
 
കനലായി മാറി എൻ  മനസ്സില്. 
 
ആശകളും പ്രതീക്ഷകളും ഇല്ലാത്ത എന്റെ, 
 
നിദ്രകളിൽ സ്വപ്നങ്ങളുണർന്നു. 
 
കവിതയെന്ന രൂപത്തിൽ  നിന് കണ്ണുകളിൽ നിന്നും, 
 
രചിച്ചു ഞാൻ ഒരു പ്രണയ കാവ്യം തന്നെ .
 
എല്ലാറ്റിനും ഒടുക്കം നീ എന്നോട് പറഞ്ഞത് ----
 

എല്ലാം മനസ്സിൻ  മണിച്ചെപ്പിൽ കുഴിച്ചു മുടാൻ !!!

റോസാപ്പൂക്കൾ കൊണ്ടൊരു പ്രണയ സമ്മാനം


 
അന്ന്, നീ എനിക്കായി കുറിച്ചത്....
 
റോസപ്പൂവിൻ  മ്രിദുലതയിൽ നിന്റെ   ചുംബനം 
 
റോസാ പ്പൂവിൻ ഗന്ധം നിൻ   പ്രണയത്തിനു 
 
എന്നിലെ മുഴുവൻ പ്രണയവും നിനക്കായി മാത്രം 
 
ഈ ജന്മം മുഴുവൻ നിന്നെ മാത്രം പ്രണയിച്ച് 
 
ഉപാധികളില്ലാതെ പരിഭവങ്ങളില്ലാതെ  പരാതികളില്ലാതെ 
 
ഓരോ ചുംബനവും പുതുമഴയായി തമ്മിൽ പെയ്തിറങ്ങി 
 
ഓരോ പൊന് പുലരിയും ഓരോ പുതു വസന്തങ്ങളായി 
 
പ്രണയത്തിന്റെ ഓരോ തലങ്ങളും അനുഭവിച്ചറിഞ്ഞ് 
 
ജന്മം മുഴുവൻ പ്രണയിച്ചു കൊണ്ട് ..........
 
 ഇന്ന്, 
 
വിശപ്പിൽ പ്രണയം മരിക്കുന്നു  എന്ന് നിന്റെ വാദം,
 
വിശപ്പിലും പ്രണയം മഴവിൽ  നിറങ്ങളെ പ്പോൽ  
 
മനോഹാരിതയിൽ  ജീവിക്കുന്നു എന്നത് എന്റെയും...
 
ചോരയുടെ നിഴൽപ്പാടുകൾ ഞാൻ നടന്ന വഴിയേ ...
 
ചതിയുടെ ഗന്ധം നീ നടന്നകന്ന വഴിയെ... 
cleardot.gif
അടരുവാൻ വയ്യ എനിക്ക് നിന് ഓർമ്മകളിൽ നിന്നും 


പിരിയുവാൻ വയ്യ എനിക്ക് നിന് ഹൃദയത്തിൽ  നിന്നും 

ഈ മൌനം വിരഹത്തിൻ  ആഴം കൂട്ടുന്നു 

ഈ വിരഹം എൻ മനസ്സിന് താളം തെറ്റിക്കുന്നു 

പ്രണയമേ…എന്നിലെ വിരഹ നൊമ്പരം കാണുക  നീ 

എൻ മനസ്സിലെ ശൂന്യത അറിയുക നീ 

തിരിച്ചു വന്നു കൊൾക  നീ എൻ  പ്രാണനിൽ പങ്കു ചേരുവാൻ 

എൻ ശ്വാസത്തിൽ അലിഞ്ഞു ചേരുവാൻ 
മണ്ണിലേക്ക് അലിഞ്ഞു ചേരുന്ന  നിമിഷം പോലും 

ഈ പ്രപഞ്ചത്തൊട്  വിട പറയുന്ന നിമിഷം പോലും 
 
ലോകത്തെ മനോഹര  കാഴ്ചകൾ, കാണാൻ കൊതിച്ചവ പലതും 
 
കാണാതെ അവസാനമായി കണ്ണടയ്ക്കുമ്പോൾ പോലും
 
ചുറ്റും ഒരു നിറ  മിഴികൾ പോലും കാണാൻ ആയില്ലെങ്കിൽ
 
ഒരു ഗദ്ഗദം പോലും കേള്ക്കാൻ ആയില്ലെങ്കിൽ 
 
ഈ ജന്മം പൂർണ്ണ പരാജയം …….

പ്രണയമേ നിന്നിലേക്ക്‌ ഇനിയും എത്ര ദൂരം.....



പ്രണയമേ നിന്നെ ഞാൻ അറിയുമ്പോഴേക്കും 

നീ എന്നിലേക്ക്‌ അടുക്കുമ്പോഴേക്കും 

നാം സ്വയം അലിഞ്ഞു ചെരുമ്പോഴേക്കും 

ജീവിതത്തിൻ സായന്തനം ആയിക്കഴിഞ്ഞിരിക്കുന്നു....

കാലം കാത്തു വെച്ചിരിക്കാം നമുക്കായൊരു ദിനം 

അന്ന് ഞാൻ നിന്റെ കൈകൾ കോർത്തു പിടിച്ചു നടക്കാം    

വിജനമാം വഴിയോര തണലിൽ നിന്റെ 

കണ്ണുകളിൽ നോക്കി ഇരിക്കാം  

മൌനം ഒരായുസ്സിൻ കഥകൾ  കൈമാറാം  

ഒടുവിൽ നാമൊരുമിച്ച്  കാത്തിരിക്കാം 

ഒരു വിളിപ്പാടകലെയുള്ള  മരണത്തിൻ വിളിക്കായി 

July 16, 2014

മരണമേ നിന്നിലേക്ക്‌....

ഓടുന്നു ഞാൻ എല്ലാവരിൽ നിന്നും 
അടുക്കാൻ ശ്രമിക്കുന്നു ഞാൻ മരണത്തോട് 
ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ 
വിട പറയാൻ ........

ഉരുളകളിൽ സ്നേഹവും വാത്സല്യവും 
നിറച്ച അമ്മയിൽ നിന്നും,,,

കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച
 അച്ഛനിൽ നിന്നും 

കാഴ്ചകൾ കാണാൻ കൂടെ കുട്ടുന്ന
സഹോദരങ്ങളിൽ നിന്നും 

കുഞ്ഞു കുസൃതികൾ പങ്കു വെച്ച
മിത്രങ്ങളിൽ നിന്നും 

ഒടുവിൽ ,
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച,
എന്റെ സ്വപ്നങ്ങൾക്ക് നിറവും
ചിറകുകളും നല്കിയ, 
എന്റെ ഇഷ്ടങ്ങൾക്കൊക്കെയും  കൂട്ടു നിന്ന 
പിണക്കങ്ങൾക്കൊടുവിൽ  കെട്ടിപ്പുണരുന്ന 
എന്റെ മാത്രം പ്രിയനിൽ നിന്നും ....

ഓടിയകലുന്നു ഞാൻ .....

അടുക്കുന്നു ഞാൻ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് 
ആരോടും  പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ 
വിട പറയാൻ