February 15, 2011

പ്രണയം വെറും സങ്കല്പമോ?

Waiting Girl 1

മനസ്സിന്‍ മണിചെപ്പിന്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാനായി
കടന്നുപോയി ഒരു പ്രണയദിനം കൂടി!
അന്ന്, കലാലയ അങ്കണത്തിന്‍ ആല്-
മരത്തണലില്‍ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളുമായി-
കൌതുകത്തിന്‍    നിറപുഞ്ചിരിയോടെ സ്വയം വാചാല-
-യാവുന്ന  ആ പ്രണയിനിയെ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു.
കാലങ്ങളും മനുഷ്യരും കടന്നുപോയി ഒരുപാട്,
ഇതിനിടെ കുറെ പ്രണയ ദിനങ്ങളും.............എന്നിട്ടും ,,,,,,,,,,
എന്നിലെ പ്രണയം മാത്രം ഇന്നും മൂകമായിത്തന്നെ,
പ്രണയം വെറും സാങ്കല്പ്പികമോ?
എന്നിലെ എന്റെ പ്രണയത്തെ -
എന്റെ കുഞ്ഞു മനസ്സിന്‍ സങ്കല്‍പ്പങ്ങളെ -
എന്റെ സ്വാര്‍ത്ഥ ചിന്തകളെ -
                                              തിരിച്ചറിയുന്ന-
എന്റെ മാത്രം പ്രാണനാഥനു  വേണ്ടി
ഈ കാത്തിരിപ്പ് തുടരുന്നു ഞാന്‍........
ഇനിയുമെത്ര പ്രണയദിനം കൂടി.........
അറിയില്ലയെനിക്ക്,,,,,,,,,,അതോ...................
ഈ കാത്തിരിപ്പും വെറും സാങ്കല്പ്പികമോ?

3 comments:

  1. പ്രണയം സങ്കല്പങ്ങളില്‍ നിന്ന് യാഥാര്‍ത്യ ലോകത്ത് എത്തുമ്പോഴേക്കും അതിന്റെ സൌന്ദര്യം നഷ്ടപെടുന്നു. പ്രണയം പ്രണയം അല്ലാതെ ആവുന്നു. അതല്ലേ അതിന്റെ സത്യം? ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി!

    ReplyDelete
  2. പ്രണയം ഒരു യാഥാര്‍ത്ഥ്യം തന്നെ. ജീവിതത്തെ, സഹജീവികളെ, പ്രകൃതിയെ, സമൂഹത്തെ അങ്ങനെ എല്ലാത്തിനെയും പ്രണയിക്കുമ്പോഴെ പ്രണയം പ്രണയമാകുന്നുള്ളൂ... അവിടെ പിന്നെ നിരാശയ്ക്ക് സ്ഥാനമില്ല... പ്രണയം എല്ലാത്തിനോടുമാകുമ്പോള്‍ നാമറിയാതെ തന്നെ നമ്മില്‍ ചില ഉത്തരവാദിത്വങ്ങളും വന്നു ചേരുന്നു....

    പ്രണയം വ്യക്തികേന്ദ്രിതമാകുമ്പോള്‍ സ്വാര്‍ത്ഥത എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക.... അവിടെ നമ്മള്‍ പ്രണയിക്കുന്നത് നമ്മെ തന്നെയല്ലേ....

    പ്രണയം തുടരുക... ലോകത്തോട്... സഹജീവികളോട്.... ചുറ്റുമുള്ള എന്തിനോടും.....

    ReplyDelete
  3. ഷീജ അഭിപ്രായപ്പെട്ടത്തില്‍ അല്പം ശരിയുണ്ട്. പക്ഷെ സങ്കല്‍പം സ്വപ്ന തുല്യമാണ്. ആര്‍കും എന്തും സങ്കല്‍പ്പിക്കാന്‍ കഴിയും. യാഥാര്‍തിയം ഒന്ന് മാത്രമാണ് നില നില്‍ക്കുന്നത്. അതില്‍ സൌന്ദര്യം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടത്. റിയാസ് പറഞ്ഞ പ്രണയവും സത്യം തന്നെ. എന്തിനെ ഒക്കെ പ്രണയിക്കാന്‍ കഴിയുനുവോ, അതിനെ എല്ലാം പ്രണയിക്കുക അഥവാ സ്നേഹിക്കുക ഒരു നല്ല മന്ത്രം തന്നെ. അപ്പോള്‍ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നു.പിന്നെ കാത്തിരിപ്പിന്റെ ഒരു സുഖവും ഒന്ന് വേറെ തന്നെയാണ്. ഹിന്ദിയില്‍ ഒരു ചൊല്ലുണ്ടല്ലോ "ഇന്തിജാര്‍ ക ഫല്‍ മീട്ട ഹോത്താ ഹേ" കാത്തിരിക്കു ..അവസാനം സ്വപ്ന സാക്ഷാത്കാരം ഉണ്ടാകട്ടെ എന്ന് ആശംശിക്കുന്നു ! ഇനിയം നല്ല വരികള്‍ ഉരുത്തിരിയട്ടെ..! അഭിനന്തനങ്ങള്‍ !!

    ReplyDelete