February 8, 2011

പ്രണയം എത്ര മധുരം!


അടുക്കുന്തോറും അകലുന്ന ...
കാത്തിരിപ്പിന്‍ യുഗങ്ങളെ നിമിഷങ്ങളാക്കി  മാറ്റുന്ന
വഴിയോര തണലില്‍ സ്വയം വാചാലയാവുന്ന
                                          പ്രണയം എത്ര മധുരം!

ബന്ധങ്ങളെ വലിച്ചെറിഞ്ഞു സൌഹൃദത്തിന്‍
സുരക്ഷിത വലയത്തെ മുറുകെ പിടിച്ചു
ആദര്‍ശങ്ങള്‍ക്കും പ്രണയത്തിനും "ജയ്" വിളിച്ചു
തമ്മിലൊന്നു ചേരുമ്പോള്‍ .......... പ്രണയം എത്ര മധുരം!

എല്ലാറ്റിനും ഒടുവില്‍, ജീവിത യാഥാര്‍ത്യങ്ങളെ
                                                            തൊട്ടറിയുമ്പോള്‍,
സ്വാര്‍ത്ഥ ചിന്തകളെ തിരിച്ചറിയുമ്പോള്‍
തമ്മില്‍ പഴി ചാരാന്‍  പോലും
വാക്കുകളെയും വിഷയങ്ങളെയും തേടി അലയുമ്പോള്‍
സ്വയം ശപിച്ചു പോകുന്ന നിമിഷങ്ങളായി മാറുമ്പോഴും
                                                                   പ്രണയം മധുരമോ?




6 comments:

  1. തുടക്കം നന്നായി.കുറച്ചു കൂടി അടുക്കും ചിട്ടയും കവിതയ്ക്ക് കൂടുതല്‍ ഭംഗി പകരും

    ReplyDelete
  2. ബന്ധങ്ങളെ വലിച്ചെറിഞ്ഞു സൌഹൃദത്തിന്‍
    സുരക്ഷിത വലയത്തെ മുറുകെ പിടിച്ചു
    ആദര്‍ശങ്ങള്‍ക്കും പ്രണയത്തിനും "ജയ്" വിളിച്ചു
    തമ്മിലൊന്നു ചേരുമ്പോള്‍ .......... പ്രണയം എത്ര മധുരം!

    എല്ലാറ്റിനും ഒടുവില്‍, ജീവിത യാഥാര്‍ത്യങ്ങളെ
    തൊട്ടറിയുമ്പോള്‍,
    സ്വാര്‍ത്ഥ ചിന്തകളെ തിരിച്ചറിയുമ്പോള്‍
    തമ്മില്‍ പഴി ചാരാന്‍ പോലും
    വാക്കുകളെയും വിഷയങ്ങളെയും തേടി അലയുമ്പോള്‍
    സ്വയം ശപിച്ചു പോകുന്ന നിമിഷങ്ങളായി മാറുമ്പോഴും

    ചിന്തകള്‍ക്ക്‌ അശംസകള്‍!!!
    പ്രണയം മധുരമോ?

    ReplyDelete
  3. pranayam madhuram thanne...thudarnnum ezhuthuka...aashamsakal,,,

    ReplyDelete
  4. പ്രണയം കാരണം കവിത മരിക്കുന്നു.. !

    ReplyDelete
  5. പ്രോത്സാഹനത്തിനും ആശംസകള്‍ക്കും വളരെ നന്ദി!

    ReplyDelete
  6. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ കരിയുന്നില്ല പ്രണയം ... അങ്ങനെ അല്ലെ..
    word verification എടുത്തു കളയു

    ReplyDelete