February 10, 2011

നിശബ്ദമാം നിദ്ര!


 

ജീവിത യാത്ര തുടങ്ങിയത് , ഞാന്‍ തനിയേ
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി!
തനിച്ചായിപ്പോയി  ഞാനും, എന്റെ സ്വപ്നങ്ങളും 
പാതി വഴിയെ,  ബാല്യത്തിലേ...
വിരക്തിയായിരുന്നു ജീവിതത്തോട്, മനുഷ്യരോട്,
പ്രണയമായി ഇരുട്ടിനോട്.
ഇനി ഞാന്‍ കാത്തിരിപ്പൂ , നിശബ്ദമാം നിദ്രയെ,
ഒരിക്കലും  ഉണരാത്ത , പരിഭവങ്ങളും പരാതികളും -
ഒഴിഞ്ഞ  ലോകത്തേക്ക്.
യാത്രയാവുന്നു ഞാന്‍ എന്‍ മരണത്തിലേക്ക്!


 


6 comments:

  1. ഷീജാ..."വിരക്തി" യുടെ ഏറ്റവും അവസാന വാക്കാണ് "മരണം"..ഇരുട്ടും മരണവും ഒന്നുതന്നെ.."തമസ്സല്ലോ സുഖപ്രദം" എന്നല്ലേ..അതുപോലെ തന്നെ ജീവിതത്തില്‍ ജനനവും മരണവും തനിച്ചുതന്നെ..മരണത്തിലേക്ക് യാത്രയാകുന്ന പ്രിയസഖിക്ക്‌ ഒരുപിടി "മംഗളാശംസകള്‍"..തുടര്‍ന്നും എഴുതാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ...ആശംസകള്‍..

    ReplyDelete
  2. സ്നേഹത്തിന്റെ കൂടണയാറായി എന്നു കരുതുമ്പോഴേയ്ക്കും മറ്റൊരു ദുരന്തത്തിലേയ്ക്കെടുത്തെറിയപ്പെടുന്ന തോമസ്സ്‌ ഹാര്‍ഡിയുടെ ടെസ്സ്‌ എന്ന നായികയെ അറിയുമോ?

    കവിതയുടെ ശോകഭാവം മനോഹരമായിരിയ്ക്കുന്നു..

    എന്നാലും ഹെമിംഗ്‌ വേയുടെ അജയ്യമായ ആ വരികളെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു..

    "നിങ്ങള്‍ക്ക്‌ ഒരു മനുഷ്യനെ നശിപ്പിയ്ക്കന്‍ കഴിയും ..
    പക്ഷെ..തോല്‍പ്പിയ്ക്കാനാവില്ല"

    ആശംസകളോടെ..

    ReplyDelete
  3. ശോകം ഇഷ്ടമായി ..എങ്കിലും ഇത്ര നെഗറ്റീവ് ആകണ്ട ട്ടോ :)

    ReplyDelete
  4. ഇത്രക്ക്‌ വിഷമിക്കാന്‍ ഇപ്പൊ എന്താ കാരണം ..

    ഈ വിഷയം വിട്ട് പിടിക്ക് ട്ടോ .....

    ReplyDelete
  5. ഷീജ,
    ബ്ലോഗിലെ തുടക്കം ഗംഭീരമായിയെന്നുവേണം പറയാന്‍ ... തുടരുക. എല്ലാവിധ ആശംസകളും.

    ReplyDelete
  6. ഇത്ര നല്ല ചിന്തകള്‍ക്ക് ജന്മം കൊടുക്കാന്‍ കഴിവുള്ളവര്‍ പെട്ടെന്ന് തോറ്റു കൊടുക്കരുത് കേട്ടോ ? അങ്ങനെ അങ്ങ് മരണത്തെ വരിക്കാന്‍ വരട്ടെ. സമയമായിട്ടില്ല. വിരഹം വെടിഞ്ഞു ശുഭാബ്തി വിശ്വാസ്ഹത്തോടെ തൂലിക ചലിപ്പിക്കു. കേള്‍ക്കാന്‍ പലരും കാത്തിരിക്കുന്നു. അഭിനന്തങ്ങള്‍ ..!

    ReplyDelete