പ്രണയമേ നിന്നെ ഞാൻ അറിയുമ്പോഴേക്കും
നീ എന്നിലേക്ക് അടുക്കുമ്പോഴേക്കും
നാം സ്വയം അലിഞ്ഞു ചെരുമ്പോഴേക്കും
ജീവിതത്തിൻ സായന്തനം ആയിക്കഴിഞ്ഞിരിക്കുന്നു....
കാലം കാത്തു വെച്ചിരിക്കാം നമുക്കായൊരു ദിനം
അന്ന് ഞാൻ നിന്റെ കൈകൾ കോർത്തു പിടിച്ചു നടക്കാം
വിജനമാം വഴിയോര തണലിൽ നിന്റെ
കണ്ണുകളിൽ നോക്കി ഇരിക്കാം
മൌനം ഒരായുസ്സിൻ കഥകൾ കൈമാറാം
ഒടുവിൽ നാമൊരുമിച്ച് കാത്തിരിക്കാം
ഒരു വിളിപ്പാടകലെയുള്ള മരണത്തിൻ വിളിക്കായി
No comments:
Post a Comment