ഓടുന്നു ഞാൻ എല്ലാവരിൽ നിന്നും
അടുക്കാൻ ശ്രമിക്കുന്നു ഞാൻ മരണത്തോട്
ആരോടും പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ
വിട പറയാൻ ........
ഉരുളകളിൽ സ്നേഹവും വാത്സല്യവും
നിറച്ച അമ്മയിൽ നിന്നും,,,
കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച
അച്ഛനിൽ നിന്നും
കാഴ്ചകൾ കാണാൻ കൂടെ കുട്ടുന്ന
സഹോദരങ്ങളിൽ നിന്നും
കുഞ്ഞു കുസൃതികൾ പങ്കു വെച്ച
മിത്രങ്ങളിൽ നിന്നും
ഒടുവിൽ ,
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച,
എന്റെ സ്വപ്നങ്ങൾക്ക് നിറവും
ചിറകുകളും നല്കിയ,
എന്റെ ഇഷ്ടങ്ങൾക്കൊക്കെയും കൂട്ടു നിന്ന
പിണക്കങ്ങൾക്കൊടുവിൽ കെട്ടിപ്പുണരുന്ന
എന്റെ മാത്രം പ്രിയനിൽ നിന്നും ....
ഓടിയകലുന്നു ഞാൻ .....
അടുക്കുന്നു ഞാൻ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്
ആരോടും പരിഭവം ഇല്ലാതെ,
പിണക്കം ഇല്ലാതെ, കൊതിക്കുന്നു ഞാൻ
വിട പറയാൻ
അകലരുതേ നീയൊരിക്കലും..
ReplyDeleteഅടുക്കരുതേ മരണത്തോടൊരിക്കലും..
ആരോട് പരിഭവമുണ്ടെങ്കിലും
പിണക്കമുണ്ടെങ്കിലും , കൊതിക്കരുതെ നീ
വിട പറയാൻ ........
മനോഹരം ചേച്ചീ..
Thank you for reading and commenting
Delete