March 18, 2011

ആരാണ് നീ?





നിന്‍ സ്വരത്തിന് കാതോര്‍ക്കാനായി ഞാന്‍ ഉണരുന്നു,
                                                                               ഓരോ പുലരികളും.

നിന്‍ പദനിസ്വനത്തിനായി കാതോര്‍ത്ത് കടന്നുപോകുന്നു,
                                                                                      ഓരോ ദിനങ്ങളും.

മഴയായി നീ വരുന്നതും കാത്തു ഞാനീ ഭൂമിയില്‍ തനിച്ചു,

ഒടുവില്‍ ഒരു നാള്‍, നീ എന്നില്‍ പെയ്തിറങ്ങും
                                                                തണുത്ത മഴത്തുള്ളികളായി.

\
എന്‍ മനസ്സില്‍ പെയ്തിറങ്ങും സ്നേഹതീര്‍ത്തങ്ങളായി.

ഒരു നേര്‍ത്ത തെന്നലായി നീ വരുന്നതും കാത്തു,
                                        ഞാനീ വിജനമാം വഴിയോരത്തണലില്‍.

ഒടുവില്‍, ഒരു സന്ധ്യാ നേരത്ത്, നീ എന്നെ തഴുകിത്തലോടും
                                                                                ഒരു തണുത്ത കാറ്റായി.

എന്റെ ചിതലരിച്ച സ്വപ്നങ്ങള്‍ക്ക്, ചിറകുകളെകി,

എന്നെ പറക്കാന്‍ പഠിപ്പിച്ച നീ ആരാണ്?

എന്റെ ദുഖങ്ങള്‍ക്ക്‌ ആശ്വാസ വാക്കുകളിന്‍
                        സാന്ത്വനമായെത്തിയ  നീ ആരാണ്?

എന്റെ ജീവിത യാത്രയില്‍, നിഴലിനെപ്പോല്,


മൂകസാക്ഷിയായി എന്നുമെന്നും നീ എന്നോടൊത്ത് ...


ഒന്ന് മാത്രം മനസ്സില്‍ ബാക്കിയായി   അവശേഷിപ്പൂ..


ചോദിച്ചോട്ടെ ഞാന്‍.. എനിക്ക് നീ ആരാണ്?









4 comments:

  1. “ഒന്ന് മാത്രം മനസ്സില്‍ ബാക്കിയായി അവശേഷിപ്പൂ..

    ചോദിച്ചോട്ടെ ഞാന്‍.. എനിക്ക് നീ ആരാണ്?...”

    ഞാന്‍ നിന്റെ കൂട്ടുകാരന്‍ ...
    ഊണിലും ഉറക്കത്തിലും
    വെയിലിലും മഴയിലും
    പകലിലും രാത്രിയിലും
    സുഖദു:ഖങ്ങളിലും പങ്കാളിയായവന്‍.

    ഷീജ...കവിത നന്നായിരിക്കുന്നു... തുടര്ന്നും എഴുതുക... ആശംസകള്‍...

    ReplyDelete
  2. എത്രയോ മികച്ച കവിത
    എഴുതിയ രീതിയിലെ പിശകാ
    മികവിനെ മറച്ചല്ലോ. ആദ്യ വരിയില്‍
    ഞാന്‍ എന്നാണെങ്കില്‍ പുലരികളില്‍ എന്നു
    തന്നെ വേണം. അതു പോലെ ഉണരുന്നോരോ
    പുലരികളില്‍ അടുത്ത വരിയാക്കാണം.അതു പോലെ
    മറ്റുള്ളവയും. ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു
    നല്ല കവിത

    ReplyDelete
  3. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെയധികം നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete