March 8, 2011

തനിയേ..........

 


നിറമിഴികളില്‍ നിന്ന് ഉതിരുന്നത്, ഉപ്പു രസത്തിന്‍ ,  ‍പളുങ്ക്  മണികളോ?

കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ തന്‍ മേളത്തിനിടയ്ക്ക്-

അന്യമായി പോകുന്നെന്‍ നിഴല്‍ പോലുമെനിക്ക്!

അസഹാനീയമാകുന്നു ഈ ഏകാന്തത!

ശ്വാസം മുട്ടി ഞാനില്ലാതാവുന്നത്  പോലെ!

തനിച്ചായി  പ്പോകുന്നു ഞാന്‍ ജീവിത വഴിത്താരയില്‍,

എന്തിനു വേണ്ടിയോ........ആര്‍ക്കു വേണ്ടിയോ...........

ദിവസങ്ങളും, മാസങ്ങളും, തള്ളിനീക്കുന്നു ഞാന്‍.

ആശകളും പ്രത്യാശകളും ഇല്ലാത്തൊരീ ജീവിതം,

നിരാശകള്‍ മാത്രം നിറഞ്ഞത്‌, യാന്ത്രികമായിപ്പോകുന്നു-

                                                                          പലപ്പോഴും!
















1 comment:

  1. വിരക്തീ... ആശയുണ്ടെങ്കിലേ നിരാശയും ഉണ്ടാകൂ.. അതുകൊണ്ടു നിരാശയിലും ഒരു “ആശ” ഇല്ലേ...?? എല്ലാം ജീവിതത്തിന്‍ ഓരോ ഭാവങ്ങള്‍ മാത്രം.. നാം എല്ലാം ആടേണ്ടിയിരിക്കുന്നു... വരികള്‍ നന്നായിരിക്കുന്നു കേട്ടോ... ഇനിയും എഴുതുക... ആശംസകള്‍....

    ReplyDelete